sun flower 
Kerala

വേനൽക്കാലത്ത് കാഴ്ച‌യുടെ വസന്തമൊരുക്കി മുട്ടുകാട് സൂര്യകാന്തിപ്പാടം

കടുത്ത ചൂടിലും പൂത്തു നിൽക്കുന്ന സൂര്യ കാന്തികളുടെ കാഴ്ച ഏതൊരാളെയും ആകർഷിക്കുന്നതാണ്

കോതമംഗലം: ഈ കൊടിയ വേനൽക്കാലത്ത് വസന്തത്തിന്റെ മനോഹര കാഴ്‌ച പകർന്ന് മുട്ടുകാട് പാടശേഖരം. നെല്ലിനങ്ങൾ മാത്രം വിളഞ്ഞിരുന്ന പാടത്ത് ഇക്കുറി വിളഞ്ഞിരിക്കുന്നത് സൂര്യകാന്തികളാണ്.

കാഴ്ച്ചകളുടെ പുതുമ പകരുകയാണ് ഈ പാടശേഖരത്തിലെ സൂര്യകാന്തികൾ. വേനൽക്കാല അവധി ആഘോഷിക്കാനെത്തുന്ന വിനോദ സഞ്ചാരികളടക്കം നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.

കടുത്ത ചൂടിലും പൂത്തു നിൽക്കുന്ന സൂര്യ കാന്തികളുടെ കാഴ്ച ഏതൊരാളെയും ആകർഷിക്കുന്നതാണ്. കുടിയേറ്റകാലം മുതൽ മുടങ്ങാതെ നെൽകൃഷി നടത്തിയിരുന്ന പാടശേഖരമാണ് ഇത്. ക ഴിഞ്ഞ കാലങ്ങളിൽ ഇവിടെ ജലക്ഷാമം മൂലം ഒരു കൃഷി മാത്രമാണ് നടത്തുന്നത്.

പഞ്ചായത്തിന്റെ വേനൽക്കാല കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ഒന്നര ലക്ഷം രൂപ പാടശേഖരസമിതിക്കായി നൽകി. ഈ പദ്ധതി പ്രകാരമാണ് കർഷകനായ ബിജോ പുതിയവീട്ടിൽ സൂര്യകാന്തി കൃഷി നടത്തിയത്. പാടശേഖരത്തിന്റെ മറ്റു ഭാഗങ്ങളിൽ മറ്റു കർഷകർ പച്ചക്കറി കൃ ഷികളും നടത്തുന്നുണ്ട്. വരും വർഷങ്ങളിൽ സൂര്യകാന്തി കൃഷി വിപുലീകരിക്കാനാണ് ബിജോയുടെ തീരുമാനം. കാർഷിക മേഖലയിലെ ഈ പുതിയ പരീക്ഷണം വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമാകും .

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ