എക്സൈസ് സംഘം കള്ളപ്പണം പിടികൂടിയപ്പോൾ
കോട്ടയം: അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്ന് ലക്ഷങ്ങളുടെ കള്ളപ്പണം പിടികൂടി. കേസിൽ രണ്ട് ബെംഗലുരൂ സ്വദേശികളെ അറസ്റ്റ് ചെയ്തു.
കുറവിലങ്ങാട് എം.സി റോഡിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
ബെംഗലുരൂവിൽ നിന്ന് പത്തനാപുരത്തേക്ക് സർവീസ് നടത്തുന്ന ജെഎസ്ആർ ബസിലാണ് ബാഗിൽ സൂക്ഷിച്ച നിലയിൽ കള്ളപ്പണം കണ്ടെത്തിയത്. ഇതിന് പിന്നാലെ രണ്ട് ബെംഗുലുരൂ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.