.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കോട്ടയം: മണിമലയില്‍ വീടിന് തീപിടിച്ച് (Fire) വീട്ടമ്മ മരിച്ചു. പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ഭര്‍ത്താവ് സെല്‍വരാജനെയും (76) മകന്‍ വിനീഷിനെയും (30) കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണിമല (Manimala) ഹോളി മാഗി ഫൊറോന പള്ളിക്കു സമീപമുള്ള വീട്ടിലാണ് പുലർച്ചെ 12.30ന് തീപടര്‍ന്നത്.
വീടിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. രണ്ടാം നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും 2 മക്കളും രക്ഷപ്പെട്ടു. വിനീഷ് ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയശേഷം മുകള്‍നിലയില്‍നിന്ന് താഴേക്കു ചാടിയപ്പോഴാണ് പരുക്കേറ്റത്. താഴത്തെ നിലയില്‍ ഉണ്ടായിരുന്ന സെല്‍വരാജനെയും രാജത്തെയും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്നു പുറത്തെത്തിച്ചുവെങ്കിലും വിഷപ്പുക ശ്വസിച്ചതിനാൽ രാജത്തിന്റെ നില ഗുരുതരമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. (Death)
അപകടവിവരം അറിഞ്ഞ് കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാ സേന എത്തിയെങ്കിലും വാഹനം വീടിന് സമീപത്തേക്ക് എത്താതിരുന്നതിനാല്‍ ഒരു കിലോമീറ്റര്‍ നടന്നാണ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയത്. കിണറിന്റെ മോട്ടോര്‍ ഉള്‍പ്പെടെ കത്തിപ്പോയതും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. ഈ സമയം നാട്ടുകാര്‍ കിണറ്റില്‍ നിന്നും വെള്ളം കോരിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വീടിന്റെ താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തിൽ മണിമല പൊലീസ് കേസെടുത്തു.