കോട്ടയം മെഡിക്കൽ കോളെജ് അപകടം; മരിച്ച ബിന്ദുവിന്‍റെ മകൻ ജോലിയിൽ പ്രവേശിച്ചു

 
Kerala

കോട്ടയം മെഡിക്കൽ കോളെജ് അപകടം; മരിച്ച ബിന്ദുവിന്‍റെ മകൻ ജോലിയിൽ പ്രവേശിച്ചു

അപകടത്തിൽ മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും മകളുടെ ചികിത്സയും സർക്കാർ ഉറപ്പു നൽകിയിരുന്നു.

നീതു ചന്ദ്രൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്‍റെ മകൻ നവനീത് സർക്കാർ ജോലിയിൽ പ്രവേശിച്ചു. ദേവസ്വം ബോർഡിൽ വൈക്കം താലൂക്ക് അസിസ്റ്റന്‍റ് എൻജിനീയർ ഓഫിസിൽ ഓവർസീയറാണ് നിയമനം. മെഡിക്കൽ കോളെജിലെ ഉപയോഗശൂന്യമായ കെട്ടിടം തകർന്ന് വീണാണ് ബിന്ദു മരിച്ചത്.

ദേവസ്വം മന്ത്രി വി.എൻ. വാസവനിൽ നിന്ന് നവനീത് നിയമനക്കത്ത് കൈപ്പറ്റി. ഒപ്പമുണ്ടായിരുന്ന എല്ലാവരോടും നവനീത് നന്ദി പറഞ്ഞു. അപകടത്തിൽ മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും മകളുടെ ചികിത്സയും സർക്കാർ ഉറപ്പു നൽകിയിരുന്നു.

ഇതിനായി 10.5 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. നാഷണൽ സർവീസ് സ്കീമിന്‍റെ നേതൃത്വത്തിൽ ബിന്ദുവിന്‍റെ വീട് നവീകരിച്ച് കൈമാറിയിരുന്നു.

കാറിടിച്ച് നിർത്താതെ പോയ കേസ്; നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ

ലഹരിമരുന്നുക്കേസ്; യുവനടി അഞ്ജു കൃഷ്ണ ഉൾപ്പെടെ 8 പേർ ചെന്നൈ പൊലീസിന്‍റെ പിടിയിൽ

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊന്നു

ബിരുദ പഠനം പൂർത്തിയാകാത്ത വിദ‍്യാർഥിക്ക് പിജിക്ക് അഡ്മിഷൻ നൽകിയെന്ന പരാതിയിൽ ഗവർണർ റിപ്പോർട്ട് തേടി

ഇന്ത്യ-അമെരിക്ക വ്യാപാരക്കരാർ; സംയുക്തത പ്രസ്താവന അടുത്തദിവസം