കോഴിക്കോട് ബൈപ്പാസിൽ ജനുവരി ഒന്നുമുതൽ ടോൾ പിരിക്കില്ല

 
Kerala

കോഴിക്കോട് ബൈപ്പാസിൽ ജനുവരി ഒന്നുമുതൽ ടോൾ പിരിവ് പുനരാരംഭിക്കില്ല

ട്രയൽ റണ്ണിന് ശേഷം ടോൾ‌ പിരിവ് തുടങ്ങുമെന്ന് ദേശീയ പാതാ അതോറിറ്റി അറിയിച്ചു

Namitha Mohanan

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര മുതൽ‌ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾ‌ പിരിവ് വൈകും. ജനുവരി ഒന്നുമുതൽ ടോൾ‌ പിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച് വിജ്ഞാപനമൊന്നും പുറത്തിറങ്ങിയിട്ടില്ല. ട്രയൽ റണ്ണിന് ശേഷം ടോൾ‌ പിരിവ് തുടങ്ങുമെന്ന് ദേശീയ പാതാ അതോറിറ്റി അറിയിച്ചു.

അതേസമയം, സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാവാത്തതും റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കാത്തതും ചൂണ്ടിക്കാട്ടി ടോൾ പിരിവ് തുടങ്ങുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.