.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

കോഴിക്കോട്ടെ ആശുപത്രികളിൽ നാളെ ഡോക്‌ടർമാരുടെ സമരം പ്രഖ്യാപിച്ച് ഐ.എം.എ

അതേസമയം, കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

MV Desk

കോഴിക്കോട്: ചികിത്സ വൈകിയെന്ന് ആരോപിച്ച് ഡോക്‌ടറെ മർദ്ദിച്ച സംഭവത്തിൽ കോഴിക്കോട്ടെ (kozhikode) ആശുപത്രികളിൽ നാളെ ഡോക്‌ടർമാരുടെ സമരം. രാവിടെ 6 മുതൽ വൈകീട്ട് 6 വരെയാണ് സമരം (strike) പ്രഖ്യാപിച്ചിരിക്കുന്നത്.

അത്യാഹിത വിഭാഗം സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്നും ഐ.എം.എ (IMA) അറിയിച്ചു. സംഭവത്തിൽ ഇന്നലെ 6 പേർക്കെതിരെ കേസെടുത്തെങ്കിലും അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാണ് ഐ.എം.എയുടെ ആവശ്യം. ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗവ വിദഗ്ധനായ പി. കെ അശോകനാണ് ഇന്നലെ മർദ്ദനമേറ്റത്. സിടി സ്കാന്‍ റിപ്പോർട്ട് ലഭിക്കാന്‍ വൈകി എന്നാരോപിച്ചായിരുന്നു മർദ്ദനം.

ആശുപത്രി കൗണ്ടറിന്‍റെ ചില്ലും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാർ തകർത്തു. സംഭവത്തിൽ ബന്ധുക്കളെ അടക്കം 6 പേർക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം, ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടത്താണിയുമായി ചർച്ച നടത്തി സിപിഎം; താനൂരിൽ മത്സരിപ്പിച്ചേക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ മാറ്റമില്ലാതെ കെ. സുധാകരൻ; ബാധ‍്യത രഹിത സർട്ടിഫിക്കറ്റ് ആവശ‍്യപ്പെട്ടു

കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കി

''ധോണി ഹുക്ക വലിക്കാറുണ്ടായിരുന്നു, അതിനു വേണ്ടി പ്രത‍്യേകം ആളെ നിയമിച്ചിരുന്നു''; വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം

വ‍യലൻസിന്‍റെ അതിപ്രസരം, 21 കട്ടുകൾ; 'ദുരന്ധർ 2' സെൻസർ വിവരങ്ങൾ പുറത്ത്