ഷിംജിത മുസ്തഫ
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ‍്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്തഫയ്ക്കെതിരേ മറ്റൊരു യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ദീപക്കിന്‍റെ കുടുംബം.
ഈ പെൺകുട്ടിയും ഷിംജിത വിഡിയോ ചിത്രീകരിക്കുന്ന സമയത്ത് ബസിലുണ്ടായിരുന്നുവെന്നാണ് കുടുംബം വ‍്യക്തമാക്കുന്നത്. വിഡിയോയിൽ തന്‍റെ മുഖം അനാവശ‍്യമായി ചിത്രീകരിക്കുകയും സമൂഹമാധ‍്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. പരാതിയുടെ വിശദാംശങ്ങൾ ലഭിക്കുന്നതിനായി ദീപക്കിന്‍റെ കുടുംബം കണ്ണൂർ പൊലീസിന് വിവരവകാശ അപേക്ഷ നൽകിയിരുന്നു.