കോഴിക്കോട്ട് സ്കൂൾ ബസ് കടന്നു പോയതിനു പിന്നാലെ സ്ഫോടനം; അന്വേഷണം ആരംഭിച്ചു
file image
കോഴിക്കോട്: നാദാപുരം പുറമേരിയിൽ സ്കൂൾ ബസ് കടന്നു പോയതിന് പിന്നാലെ സ്ഫോടനം. ബസ് കയറിയപ്പോൾ ഏറുപടക്കം പൊട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാദാപുരം പുറമേരി ആറാംപള്ളി ക്ഷേത്രത്തിന് സമീപമാണ് രാവിലെ 8.50 ഓടെ സ്ഫോടനം നടന്നത്. ബസിന്‍റെ ടയർ റോഡിൽ കിടന്ന വസ്തുവിൽ കയറി ഇറങ്ങിയതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്. ബസിന്‍റെ ടയറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.