സംസ്ഥാനത്ത് 3 ദിവസം ശക്തമായ മഴ; വിവധ ജില്ലകളിൽ യെലോ അലർട്ട്

 

AI Image

Kerala

സംസ്ഥാനത്ത് 3 ദിവസം ശക്തമായ മഴ; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ശനിയാഴ്ച 5 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് വിവിധ ജില്ലക‍ളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച (04/04/2026) 5 ജില്ലകളിലാണ് യെലോ അലർട്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെലോ അലർട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മിൽമ പാലിന് വില കൂട്ടി, ലിറ്ററിന് വർധിച്ചത് നാല് രൂപ; ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ

അധ്യാപകർ ജോലിക്കിടെ മൊബൈൽ‌ ഉപയോഗിക്കുന്നതിന് വിലക്ക്

''സാമ്പത്തിക പ്രതിസന്ധിക്കിടെ മോദി ഇറ്റലിയിൽ മിഠായി വിതരണത്തിനു പോയി'', പരിഹാസവുമായി കോൺഗ്രസ് | Video

മാധ‍്യമ പ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണം: ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിൽ വിചാരണ ഓഗസ്റ്റ് 1 മുതൽ

'ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം'; അധിക്ഷേപങ്ങൾക്ക് മറുപടിയുമായി റിനി ആൻ ജോർജ്