Kerala

42 ലക്ഷം കുടിശിക: എറണാകുളം കലക്‌ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി

കലക്‌ടറേറ്റിലേക്കുള്ള 13 ലൈനുകളുടെ ഫ്യൂസാണ് കെഎസ്ഇബി ഈരിയത്

ajeena pa

കൊച്ചി: കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് എറണാകുളം കലക്‌ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ അഞ്ച് മാസങ്ങളായി പല വകുപ്പുകളും ബില്ലടച്ചിരുന്നില്ല. കുടിശിക 42 ലക്ഷത്തോളം കടന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ നടപടി.

കലക്‌ടറേറ്റിലേക്കുള്ള 13 ലൈനുകളുടെ ഫ്യൂസാണ് കെഎസ്ഇബി ഈരിയത്. ഓരോ ലൈനിലും രണ്ടും മൂന്നും ഓഫിസുകൾ വീതം പ്രവർത്തിക്കുന്നുണ്ട്. കൃഷി, വിദ്യാഭ്യാസം, സർവ്വെ, വനിതാ ശിശുക്ഷേമ വകുപ്പുകളടക്കം 20 ഓളം ഓഫിസുകളിലാണ് വൈദ്യുതി മുടങ്ങിയിരിക്കുന്നത്.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം