Kerala

''പ്രതിക്ക് പൂമാലയും എനിക്ക് കല്ലേറും'': സവാദിനു സ്വീകരണം നൽകിയതിനെക്കുറിച്ച് പരാതിക്കാരി

പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ്, സമൂഹമാധ്യമത്തിൽ വലിയ വേട്ടയാടലാണ് നടക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു

MV Desk

കൊച്ചി: കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിനെ പൂമാലയിട്ട് സ്വീകരിച്ചതിൽ പ്രതികരണവുമായി പരാതിക്കാരി. പ്രതിക്ക് സ്വീകരണം നൽകിയതിൽ ലജ്ജ തോന്നുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.

പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ് , സമൂഹമാധ്യമത്തിൽ വലിയ വേട്ടയാടലാണ് നടക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് (27) ശനിയാഴ്ചയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ ജയിലിലെത്തി സ്വീകരണം നൽകിയത്.

ശബരിമല സ്വർണക്കൊള്ള: പദ്മകുമാറിന്‍റെ സ്വത്ത് വിവരങ്ങളും വിദേശയാത്രകളും അന്വേഷിക്കും

സെൻയാർ ചുഴലിക്കാറ്റ്; കേരളത്തിൽ മഴ ശക്തമാകും

കൈവെട്ട് കേസ് ഗൂഢാലോചന എൻഐഎ അന്വേഷിക്കും

അതിർത്തികൾ മാറാം, സിന്ധ് ഇന്ത്യക്കു തിരിച്ചുകിട്ടാം: രാജ്നാഥ് സിങ്

തിരുവനന്തപുരത്തു നിന്നുള്ള വിമാന സർവീസുകൾ വർധിപ്പിച്ചു