Kerala

ബസില്‍ കയറിയ വിദ്യാര്‍ഥിനിയെ തല്ലി; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്കു പോവുന്നതിനായി ബസിൽ കയറിയപ്പോൾ ഡ്രൈവർ കുട്ടിയെ അടിക്കുകയായിരുന്നു

എറണാകുളം: ബസിൽ കയറിയ വിദ്യാർഥിനിയെ തല്ലിയെന്ന പരാതിയിൽ കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. പറവൂർ ഡിപ്പോയിലെ ഡ്രൈവറായ ആന്‍റണി വി സെബാസ്റ്റ്യനെയാണ് സസ്പെൻഡ് ചെയ്തത്. ആറാം ക്ലാസ് വിദ്യാർഥിയെ അടിച്ചെന്ന അമ്മയുടെ പരാതിയിലാണ് നടപടി.

സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്കു പോവുന്നതിനായി ബസിൽ കയറിയപ്പോൾ ഡ്രൈവർ കുട്ടിയെ അടിക്കുകയായിരുന്നു. ജനുവരി 30 നായിരുന്നു സംഭവം. ഇയാൾ മുൻപും കുട്ടിയെ ഉപദ്രവിച്ചതായി കുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു. അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെയാണ് നടപടി.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌