കെഎസ്ആര്‍ടിസി

 
file image
Kerala

എഐയിലേക്ക് ചുവടുമാറാന്‍ കെഎസ്ആര്‍ടിസി

സർവീസിന്‍റെ കൃത്യതയ്ക്ക് എഐ പവേർഡ് ഷെഡ്യൂൾ മാനെജ്മെന്‍റ് സിസ്റ്റം

Thiruvananthapuram Bureau

തിരുവനന്തപുരം: പൂർണമായും ഡിജിറ്റൽ യുഗത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി കെഎസ്ആർടിസി. ടിക്കറ്റ് മെഷീൻ ആൻഡ്രോയ്ഡിലേക്ക് മാറ്റിയതിന് പുറമെ ബസ് സർവീസുകൾ കൂടുതൽ കൃത്യതയുള്ളതാക്കാൻ നിർമിതബുദ്ധി പ്രയോജനപ്പെടുത്തിയുള്ള "എഐ പവേർഡ് ഷെഡ്യൂൾ മാനെജ്മെന്‍റ് സിസ്റ്റവും' ഇതിനൊപ്പം "ഇന്‍റലിജന്‍റ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററും' കെഎസ്ആർടിസി സജ്ജമാക്കും.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബസുകളിൽ ക്യാമറകളും ലൈവ് ട്രാക്കിങ് സംവിധാനവും കെഎസ്ആർടിസി ഏർപ്പെടുത്തിയിട്ടുണ്ട്. ഡിപ്പോകളിലെ ഫ്രണ്ട് ഓഫിസുകൾക്ക് പുറമെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രീകൃത കൺട്രോൾ റൂമും ഒരുങ്ങിക്കഴിഞ്ഞു.

യാത്ര സുഗമമാക്കുന്നതിന് പ്രധാന ബസ് സ്റ്റേഷനുകളിൽ ബസുകളുടെ സമയവിവരങ്ങൾ തത്സമയം അറിയാൻ "ഡിജിറ്റൽ സൈനേജ് സിസ്റ്റം', ബസുകൾക്കുള്ളിൽ ടിവി സ്ഥാപിച്ച് സ്റ്റോപ്പുകളും മറ്റ് വിവരങ്ങളും അറിയിക്കുന്ന "പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം' എന്നിവയും നടപ്പാക്കും.

യാത്രക്കാരുടെ ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ "ഡിജിറ്റൽ ക്ലോക്ക് റൂം' സൗകര്യവും ആവശ്യാനുസരണം ബസ് നിർത്താൻ സഹായിക്കുന്ന "സ്റ്റോപ്പ് ഓൺ ഡിമാൻഡ് ' സംവിധാനവും ഒരുക്കും. മലിനീകരണം കുറഞ്ഞ ബിഎസ് സിക്സ് ബസുകളുടെ എണ്ണം 650 ആയും ഇലക്‌ട്രിക് ബസുകളുടെ എണ്ണം 167 ആയും വർധിപ്പിച്ച് പ്രകൃതിസൗഹൃദ നടപടികളും കെഎസ്ആർടിസി ഊർജിതമാക്കിയിട്ടുണ്ട്.

വരുമാനം കൂട്ടാൻ "റോളിങ് ആഡ്സ്'

കോർപ്പറേഷന്‍റെ വരുമാനം വർധിപ്പിക്കുന്നതിന് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനങ്ങൾക്ക് പുറമെ ഡിജിറ്റൽ ബസ് പരസ്യ പ്ലാറ്റ്‌ഫോമും നിലവിലുണ്ട്. ബസ് ബ്രാൻഡിങ്ങിന് "റോളിങ് ആഡ്സ്' എന്ന പേരിൽ പുതിയ ആപ്പ് തയാറാക്കി സോഫ്റ്റ്‌വെയറിലൂടെ പരസ്യങ്ങൾ സ്വീകരിച്ചു തുടങ്ങി. ഇതിലൂടെ വൻകിട ഏജൻസികൾക്ക് പുറമെ സാധാരണക്കാരനും ബസുകളിൽ പരസ്യം നൽകാൻ കഴിയും. കോർപ്പറേഷന്‍റെ കാലപ്പഴക്കം ചെന്നതും നിരത്തിലിറക്കാൻ വലിയ ചെലവുള്ളതുമായ ഉപയോഗക്ഷമമല്ലാത്ത ബസുകൾ വിദഗ്ധസമിതിയുടെ പരിശോധനയ്ക്കുശേഷം സ്ക്രാപ്പ് ചെയ്ത്, ലേലം വഴി വിറ്റഴിച്ച് വരുമാനം കണ്ടെത്താനും പദ്ധതിയുണ്ട്.

വിഴിഞ്ഞത്ത് വന്‍ നിക്ഷേപത്തിന് ഷിപ്പിങ് കമ്പനി എംഎസ്‌സി; വരുന്നത് 13,000 കോടിയുടെ നിക്ഷേപം

മഴ; കാസര്‍കോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

പാക്കിസ്ഥാന്റെ ഭാഗമല്ലെന്ന് പ്രതിഷേധക്കാര്‍; പാക് അധീന കശ്മീരില്‍ പ്രക്ഷോഭം കനക്കുന്നു

ജനറല്‍ ധീരജ് സേഠ് പുതിയ കരസേനാ മേധാവിയായി ചുതലയേറ്റു

ഓപ്പറേഷന്‍ തൂഫാന്‍; ആലുവയില്‍ ഹാഷിഷ് ഓയിലുമായി ഒറീസ സ്വദേശിനി പിടിയില്‍