Kerala

കുസാറ്റ് ദുരന്തം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു ഹൈക്കോടതിയിൽ

ചെവ്വാഴ്ച ഹൈക്കോടതി ഹർജി പരിഗണിക്കും

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു ഹൈക്കോടതിയെ സമീപിച്ചു. കെഎസ്‌യു പ്രസിഡന്‍റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേരളത്തിലെ സർവ്വകലാശാലയിൽ തിക്കിലും തിരക്കിലും അകപ്പെട്ടുണ്ടായ ആദ്യ ദുരന്തത്തിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. മാത്രമല്ല സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിൻസിപ്പലിന്‍റെ കത്ത് സർവ്വകലാശാല രജിസ്ട്രാർ അവഗണിച്ചതാണ് ദുരന്തത്തിന്‍റെ ആക്കം കൂട്ടിയതെന്നും ഹർജിയിൽ ആരോപിക്കുന്നു. ചെവ്വാഴ്ച ഹൈക്കോടതി ഹർജി പരിഗണിക്കും.

പോരൊഴിയാതെ കോൺഗ്രസ്

വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം

ഓണം വാരാഘോഷം: മെട്രൊ വാർത്തയ്ക്ക് രണ്ട് പുരസ്കാരങ്ങൾ

സി.പി. രാധാകൃഷ്ണൻ അടുത്ത ഉപരാഷ്ട്രപതി

ഇന്ത്യ ഇറങ്ങുന്നു; സഞ്ജുവിന്‍റെ കാര്യത്തിൽ സസ്പെൻസ്