കെടിയുവിൽ അഞ്ചാം സെമസ്റ്റർ ബിടെക് വിദ്യാർഥികൾക്കുള്ള ഇയർബാക്ക് സംവിധാനം പിൻവലിച്ചു

 
Kerala

ബിടെക് വിദ്യാർഥികൾക്കുള്ള ഇയർബാക്ക് സംവിധാനം താത്കാലികമായി പിൻവലിച്ച് കെടിയു

പുതിയ കെടിയു സിൻഡിക്കേറ്റിന്‍റെ ആദ്യ യോഗത്തിലാണ് തീരുമാനം

Sarath Nath MS

തിരുവനന്തപുരം: കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ (കെടിയു) ബിടെക് കോഴ്‌സിന്‍റെ അഞ്ചാം സെമസ്റ്ററിൽ നടപ്പാക്കിയിരുന്ന ഇയർബാക്ക് സംവിധാനം താൽക്കാലികമായി പിൻവലിക്കാൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോഷി എം. ജോൺ അറിയിച്ചു. പുതിയ കെടിയു സിൻഡിക്കേറ്റിന്‍റെ ആദ്യ യോഗത്തിലാണ് തീരുമാനം.

2024 ബാച്ചിലെ ആയിരക്കണക്കിന് വിദ്യാർഥികൾ ഉന്നയിച്ച ആശങ്കകൾ പരിഗണിച്ചാണ് ഇയർബാക്ക് സംവിധാനം താൽക്കാലികമായി പിൻവലിച്ചതെന്ന് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇതോടെ ഒന്നും രണ്ടും സെമസ്റ്ററുകളിൽ നിശ്ചിത എണ്ണം ക്രെഡിറ്റുകൾ നേടിയാൽ മാത്രമേ അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം അനുവദിക്കൂ എന്ന കർശന വ്യവസ്ഥ ഒഴിവാകും.

ഇയർബാക്ക് സംവിധാനം തുടർപഠനത്തെ പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി വിവിധ വിദ്യാർഥി സംഘടനകൾ സർക്കാരിനെ സമീപിച്ചിരുന്നു. വിദ്യാർഥികളുടെ ആശങ്കകൾ കണക്കിലെടുത്ത് വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഉചിതമായ തീരുമാനം എടുക്കാൻ പുതിയ സിൻഡിക്കേറ്റിന് നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ