.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കുറുപ്പം പടിയിൽ പെൺകുട്ടികൾ പീഡനത്തിനിരയായ കേസ്: അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു
എറണാകുളം: കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുളള പെൺകുട്ടികൾ പീഡനത്തിനിരയായ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. അമ്മയും ആൺസുഹൃത്തും പെൺകുട്ടികളെ പീഡനത്തിനിരയാക്കിയത് മദ്യം നൽകിയാണെന്നും കുറ്റപത്രത്തിലുണ്ട്.
കുട്ടികളുടെയും ക്ലാസ് ടീച്ചറുടെയും മൊഴിയാണ് കേസിൽ നിർണായകമായത്. പ്രതി ധനേഷിനെതിരേ ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. പെൺകുട്ടി സുഹൃത്തിനെഴുതിയ കത്തിലാണ് പീഡന വിവരം പുറത്തു വന്നത്.
2023 മുതല്‍ പെൺകുട്ടികളെ പ്രതി പലപ്പോഴായി ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. ഒപ്പം, കൂട്ടുകാരികളെ തനിക്ക് പരിചയപ്പെടുത്തണമെന്നും പ്രതി പെൺകുട്ടികളോട് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് മൂത്ത കുട്ടി അച്ഛന് നിന്നെ കാണണമെന്ന് പറഞ്ഞ് സുഹൃത്തിന് കത്ത് നൽകിയിരുന്നു. ഇത് സുഹൃത്തിന്‍റെ അമ്മ കണ്ടതോടെ സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് മൂത്ത കുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. പന്ത്രണ്ടുവയസുകാരിയുടെ അധ്യാപികയുടെ മകള്‍ക്കാണ് കത്തെഴുതിയത്.