കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടം; എംവിഡി പോസ്റ്റ് ക്രാഷ് അന്വേഷണം ആരംഭിച്ചു, 5 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട്!

 
Kerala

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടം; എംവിഡി പോസ്റ്റ് ക്രാഷ് അന്വേഷണം ആരംഭിച്ചു, 5 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട്!

ഞായറാഴ്ച രാവിലെയോടെ നടന്ന അപകടത്തിൽ ഒരാൾ മരിക്കുകയും 26 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു

Namitha Mohanan

മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടത്തിൽ മോട്ടോർ വാഹന വകുപ്പ് പോസ്റ്റ് ക്രാഷ് അന്വേഷണം ആരംഭിച്ചു. ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിൽ 5 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.

ബസ് അമിത വേഗത്തിലായതാണോ അപകടത്തിന് കാരണം, റോഡിന്‍റെ നിർമാണത്തിലെ അശാസ്ത്രീയത കാരണമാണോ അപകടമുണ്ടായത് തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കും. ദേശീയപാതയിൽ നിന്ന് ടൂവീലർ പ്രവേശിച്ചത് അപകടത്തിന് കാരണമായോ എന്നും അന്വേഷിക്കും.

ഞായറാഴ്ച രാവിലെയോടെ നടന്ന അപകടത്തിൽ ഒരാൾ മരിക്കുകയും 26 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. വൈഷ്ണവ് എന്ന യുവാവാണ് അപകടത്തിൽ മരിച്ചത്. കോഴിക്കോട്ട് നിന്ന് യാത്ര ആരംഭിച്ച ലിമിറ്റഡ് സ്റ്റോപ്പ് പ്രൈവറ്റ് ബസാണ് അപകടത്തിൽപെട്ടത്.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്