സി. ദിവാകരൻ 
Kerala

കേരളത്തിലൊരു ചുക്കും ചുണ്ണാമ്പുമില്ല; 'ചൂരക്കറി'ക്ക് ശേഷം സിപിഎമ്മിനെ വീണ്ടും വെട്ടിലാക്കി സി. ദിവാകരൻ

കേരളത്തിൽ ഫാക്‌ടറികളോ നിർമാണ കേന്ദ്രങ്ങളോ ഇല്ലാത്തതിനാലാണ് യുവാക്കൾ രാജ്യം വിട്ട് പോവുന്നത്

Namitha Mohanan

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ മീൻ കറി ഇഷ്ടപ്പെടാത്തതിനാൽ പിണറായി വിജയൻ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോയെന്ന വിവാദത്തിന് ശേഷം ഇടതുപക്ഷത്തെ വീണ്ടും വെട്ടിലാക്കി സിപിഎം നേതാവ് സി. ദിവാകരൻ.

കേരളത്തിൽ ഫാക്‌ടറികളോ നിർമാണ കേന്ദ്രങ്ങളോ ഇല്ലാത്തതിനാലാണ് യുവാക്കൾ രാജ്യം വിട്ട് പോവുന്നതെന്നും കേരളത്തിൽ ശരിക്കും ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്നുമാണ് ദിവാകരന്‍റെ വിമർശനം.

ഇന്ത്യയാകെ താരതമ്യപ്പെടുത്തുമ്പോൾ കേരളം ഒരു ചെറിയ പഞ്ചായത്താണ്. ഇവിടെ ഒരു ഹെവി ഇൻഡസ്ട്രി ഒന്നും ഇല്ല. ഇവിടെ പ്രൊഡക്‌ഷനും മാനുഫാക്ചറിങ്ങും ഇല്ല. കേരളത്തിൽ കാറോ മോട്ടർ ബൈക്കോ ഹെവി മെഷിനറിയോ ഉൽപാദിപ്പിക്കുന്നുണ്ടോ, ഇത്ര നാളായിട്ടും കേരളത്തിൽ ഒരു ഫാക്‌ടറി പോലുമില്ല.

കേരളത്തിൽ ശരിക്കും ഒരു ചുക്കും ചുണ്ണാമ്പുമില്ല. അതുകൊണ്ടാണ് ചെറുപ്പക്കാർ എങ്ങനെയെങ്കിലും പാസ്‌പോർട് തരപ്പെടുത്തി കാശും കൊടുത്ത് നാടുവിട്ടു പോയി രക്ഷപ്പെടുന്നത്. സംസ്ഥാനത്ത് ഫാക്‌ടറികളൊക്കെ കൊണ്ടുവരേണ്ടത് സർക്കാരല്ലെ എന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളി പ്രമേയം പാസാക്കി കർണാടക നിയമസഭ; റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം

മുട്ടയെറിഞ്ഞത് പൊലീസിന്‍റെ സാന്നിധ്യത്തിൽ; മഹുവ ഹൈക്കോടതിയിൽ

വൈദ്യുതി പ്രതിസന്ധി; മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച നടത്തുന്നതടക്കമുള്ള സാധ്യതകൾ തേടുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്

ക്ഷേത്രത്തിൽ വച്ച് തല്ലി, വനിതാ എസ്ഐയോട് മാപ്പ‌പേക്ഷിച്ച് ബിജെപി എംഎൽഎയുടെ മകൾ

ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുടെ വൻ ആയുധശേഖരം പിടികൂടി; ചൈനീസ് നിർമിത ഗ്രനേഡും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു