P V Anwar 
Kerala

മിച്ചഭൂമി കേസ്; പി.വി.അൻവറിനെതിരേ കൂടുതൽ തെളിവുകൾ ഹാജരാക്കി പരാതിക്കാർ

കേസിൽ അന്വേഷണം തുടരുന്നതിനിടെ കൈവശമുള്ള അധിക ഭൂമി അൻവറും കുടുംബവും ചേർന്ന് വിൽപ്പന നടത്തിയതായും പരിതിക്കാർ ആരോപിക്കുന്നു

MV Desk

കോഴിക്കോട്: പി.വി. അൻവറിനെതിരായ മിച്ച ഭൂമി കേസിൽ കൂടുതൽ തെളിവുകൾ പരാതിക്കാർ ലാൻഡ് റവന്യു ബോർഡിന് കൈമാറി. ഇന്ന് തമരശ്ശേരി താലൂക്കിൽ നടന്ന ലാൻഡ് റവന്യു സിറ്റിംഗിലാണ് രേഖകൾ കൈമാറിയത്. അൻവർ കൈവശം വച്ചിരിക്കുന്ന 34.37 ഏക്കർ അധിക ഭൂമിയുടെ രേഖകളാണ് കൈമാറിയതെന്ന് വിവരാവകാശ കൂട്ടായ്മ അറിയിച്ചു.

ഇതോടെ പരാതിക്കാർ ഇതുവരെ ലാൻഡ് ബോർഡിന് കൈമാറിയത് 46.83 ഏക്കർ ഭൂമിയുടെ രേഖകളാണ്. ലാൻഡ് ബോർഡ് കണ്ടെത്തിയതിന് പുറമേയുള്ള ഭൂമിയുടെ രേഖകളാണ് സമർപ്പിച്ചതെന്ന് പരാതിക്കാർ പറഞ്ഞു. കേസിൽ അന്വേഷണം തുടരുന്നതിനിടെ കൈവശമുള്ള അധിക ഭൂമി അൻവറും കുടുംബവും ചേർന്ന് വിൽപ്പന നടത്തിയതായും പരിതിക്കാർ ആരോപിക്കുന്നു.

വടകരയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്

ലഹരിക്കേസ്;ഷൈൻ ടോം ചാക്കോയെയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി റിപ്പോർട്ട് നൽകിയേക്കും

സ്കൂളുകളിൽ ഇനി ഭഗവദ്ഗീത പഠനം നിർബന്ധം; പ്രഖ്യാപനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ബീച്ചിൽ വാഹനവുമായി അഭ്യാസപ്രകടനം; 14 വയസുകാരന് ദാരുണാന്ത്യം

ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു; പിന്നിൽ യുക്രെയ്നെന്ന് ആരോപണം