ഉരുൾപൊട്ടലിൽ ഭിത്തി തകർന്ന വീട്. 
Kerala

ഇടുക്കിയിൽ ഉരുൾപൊട്ടൽ; വീടിന്‍റെ ഭിത്തി തകർന്ന് ഒരാൾ മരിച്ചു

കനത്ത മഴയിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്

ഇടുക്കി: ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. ചേരിയാർ സ്വദേശി ശാവുംപ്ലാക്കൽ റോയി ആണ് മരിച്ചത്.

ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. വീടിനുള്ളിൽ കിടന്നുറങ്ങിയ റോയിയുടെ മുകളിലേക്ക് മണ്ണിടിച്ചിലിനെ തുടർന്ന് ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം കനത്ത മഴയെ തുടർന്ന് ശാന്തൻപാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലും ഉരുൾ പൊട്ടലുണ്ടായി. കനത്ത മഴയിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്.

വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗ‍ോപിക്കെതിരേ കേസെടുക്കില്ല

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 3 പേർ മരിച്ചു

'വേടനെതിരേ ഗൂഢാലോചന നടക്കുന്നു'; മുഖ‍്യമന്ത്രിക്ക് നൽകിയ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മുഖ‍്യമന്ത്രി മറുപടി പറഞ്ഞേക്കും