ഫാ. യൂജിൻ പെരേര.

 

File photo

Kerala

നാല് എംഎൽഎമാർ ഉണ്ടായിട്ടും മന്ത്രിയില്ല: സഭയ്ക്ക് പരാതി

ലത്തീൻ സഭയെ വോട്ട് ബാങ്കായി മാത്രം കണ്ടുവെന്ന് ഫാ. യൂജിൻ പെരേര; യുഡിഎഫിന് ഭൂരിപക്ഷം നേടാൻ സഹായിച്ച സമുദായത്തിന് മന്ത്രിസഭയിൽ സ്ഥാനം നിഷേധിച്ചതായി വിമർശനം

Thiruvananthapuram Bureau

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ ലത്തീൻ സഭയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന് ‌സഭാ അതിരൂപതാ വികാരി ജനറൽ ഫാ. യൂജിൻ പെരേര. മുസ്ലിം ലീഗിന് ഫിഷറീസ് വകുപ്പ് നൽകാനുള്ള നീക്കത്തോടും സഭ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.

ലത്തീൻ സഭയെയും തീരദേശവാസികളെയും വെറുമൊരു വോട്ട് ബാങ്കായി മാത്രമാണ് കോൺഗ്രസും യുഡിഎഫും കണക്കാക്കിയത്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് പക്ഷത്തുനിന്ന് നാല് ലത്തീൻ സമുദായക്കാരാണ് ജയിച്ചുകയറിയത്. യുഡിഎഫിന് ലഭിച്ച ഈ വൻ ഭൂരിപക്ഷത്തിന് പിന്നിൽ ലത്തീൻ സഭയും മത്സ്യത്തൊഴിലാളി വിഭാഗവും നിർണായക പങ്കാണ് വഹിച്ചത്. എന്നിട്ടും നാല് പേരിൽ ഒരാളെപ്പോലും മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ല-ഫാ. യൂജിൻ പെരേര പറഞ്ഞു.

മുതിർന്ന നേതാവായ എം. വിൻസെന്‍റിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ കാണുന്നത് ചില അന്തർനാടകങ്ങളാണ്. ചിലർ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് മന്ത്രിസ്ഥാനങ്ങൾ നേടിയെടുക്കുകയാണ് ചെയ്യുന്നതെന്നും യൂജിൻ പെരേര ആരോപിച്ചു.

3 മാസം നീണ്ട 'ഡിജിറ്റൽ അറസ്റ്റ്'; കൗമാരക്കാരി നേരിട്ടത് ക്രൂര പീഡനം

മുംബൈയിൽ മണ്ണിടിച്ചിൽ; 6 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ടാറ്റ സൺസ് ചെയർമാൻ സ്ഥാനമൊഴിയുന്നു; അനിശ്ചിതത്വം അവസാനിച്ചു

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: ആവശ‍്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം ശക്തമാക്കാൻ വിദ‍്യാർഥികൾ

ചിങ്ങമാസത്തിലെ ആദ‍്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ കല‍്യാണപ്പൂരം; ഇതുവരെ ബുക്ക് ചെയ്തത് 377 വിവാഹങ്ങൾ