Kerala

'ഇന്നസെന്‍റിന്‍റെ ചിത്രം ദുരുപയോഗം ചെയ്തു'; സുരേഷ് ഗോപിക്കെതിരേ കലക്ടർക്ക് പരാതി നൽകി എൽഡിഎഫ്

മുന്നണിയുടേയോ കുടുംബത്തിന്‍റെയോ അനുമതിയില്ലാതെയാണ് ഫ്ലക്സിൽ ചിത്രം വച്ചത്

തൃശൂർ: തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഫ്ലക്സിൽ ‌മുൻ എൽഡിഎഫ് എംപിയും നടനുമായ ഇന്നസെന്‍റിന്‍റെ ചിത്രം വച്ചതിനെതിരേ പരാതി നൽകി എൽഡിഎഫ്. ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണിയാണ് ജില്ലാ കലക്ടർക്ക് പരാതി നൽകിയത്.

മുന്നണിയുടേയോ കുടുംബത്തിന്‍റെയോ അനുമതിയില്ലാതെയാണ് ഫ്ലക്സിൽ ചിത്രം വച്ചത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

ഓണം സ്പെഷ്യൽ ട്രെയിൻ; ബുക്കിങ് ശനിയാഴ്ച മുതൽ

ഐഫോൺ ഇറക്കുമതി ചെയ്യാമെന്ന വാഗ്ദാനം; പ്രതികളിൽ നിന്ന് റഹീസ് വാങ്ങിയത് ലക്ഷങ്ങൾ

രാജീവ് ചന്ദ്രശേഖറിന്‍റെ അച്ഛൻ കമ്മഡോർ എം.കെ. ചന്ദ്രശേഖർ അന്തരിച്ചു

ധർമസ്ഥല വിവാദം: തലയോട്ടി നൽകിയത് തിമ്മറോടിയെന്നു ചിന്നയ്യ

വാതിലുകൾ തുറന്നിട്ട് ബസ് സർവീസ്; ~12.7 ലക്ഷം പിഴ ഈടാക്കി