Kerala

അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച; രൂക്ഷഗന്ധം

ഗന്ധം രൂക്ഷമായതോടെ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി

MV Desk

കൊച്ചി: കൊച്ചി നഗരത്തെ ശ്വാസംമുട്ടിച്ച് രാസവാതക ചോർച്ച. അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പുകളിലെ അറ്റക്കുറ്റപ്പണിക്കിടെ വാതകം ചോരുകയായിരുന്നു. ഇതോടെ കളമശേരി, കാക്കനാട്, ഇടപ്പള്ളി,കുസാറ്റ് മേഖലകളിൽ രൂക്ഷഗന്ധം പടർന്നു.

പാചകവാതകത്തിന് ഗന്ധം നൽകുന്ന ടെർട്ട് ബ്യൂട്ടൈ മെർക്കപ്റ്റൺ ആണ് ചോർന്നത്. ഗന്ധം രൂക്ഷമായതോടെ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. രൂക്ഷഗന്ധം ഒഴിച്ചാൽ മറ്റ് അപകടസാധ്യതയില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

ഭിന്നശേഷി അധ്യാപക നിയമനം: സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ

ആർഎസ്എസ് നേതാവിനെതിരേ അനന്തുവിന്‍റെ മരണമൊഴി; വിഡിയോ പുറത്ത്

ബാലചന്ദ്രൻ വടക്കേടത്ത് പുരസ്കാരം എം. കെ. ഹരികുമാറിന്

തമിഴ്നാട്ടിൽ ഹിന്ദി പാട്ടുകൾ ഉൾപ്പെടെ നിരോധിക്കാൻ നീക്കം