Kerala

കണ്ണൂരിൽ ബസ് സ്റ്റാൻഡിലെ സ്ലാബിനിടയിൽ വീട്ടമ്മയുടെ കാൽ കുടുങ്ങി

നാട്ടുകാർ ചേർന്ന് കാൽ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല

MV Desk

കണ്ണൂർ: പഴയങ്ങാടി ബസ് സ്റ്റാൻഡിറിനുള്ളിലെ സ്ലാബിനിടയിൽ വീട്ടമ്മയുടെ കാൽ കുടുങ്ങി പരിക്കേറ്റു. അടുത്തില സ്വദേശി ടി.വി. കമലാക്ഷിയുടെ കാലിനാണ് പരിക്കേറ്റത്.

ബസ് കയറാനെത്തിയ സ്ത്രീയുടെ കാൽ ഓവുചാലിലെ സ്ലാബിനിടയിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇവരുടെ കാൽ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി സ്ലാബ് നീക്കിയ ശേഷം മാത്രമാണ് കാൽ പുറത്തേക്ക് എടുക്കാനായത്. കാലിനു നിസാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ‍്യം

കോഴിക്കോട്ട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം

"കോൺഗ്രസിന് അവർ വേണമെന്നില്ല''; കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി പ്രവേശനം തള്ളി പി.ജെ. ജോസഫ്

തദ്ദേശ തെഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല; രാഷ്ട്രീയ വോട്ടുകൾ അനുകൂലമെന്ന വിലയിരുത്തലിൽ സിപിഎം

മലപ്പുറത്തെ എൽഡിഎഫ് നേതാവിന്‍റെ സ്ത്രീവിരുദ്ധ പരാമർശം; വിവാദമായതിന് പിന്നാലെ ഖേദപ്രകടനം