റാണി ലക്ഷ്മി

 
Kerala

ലൈഫ് ഭവന പദ്ധതി തട്ടിപ്പ്; റാണി ലക്ഷ്മിക്ക് രാഷ്ട്രീയ ഉദ്യോ​ഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിൽ പൊലീസ്

മൂന്ന് പഞ്ചായത്തുകളിലെ തട്ടിപ്പിന്‍റെ വ്യാപ്തി ഒരു കോടിയിലേക്ക് എത്തിച്ചേർന്നതായും പൊലീസ് വ്യക്തമാക്കുന്നു

Namitha Mohanan

പത്തനംതിട്ട: വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ റാണി ലക്ഷ്മി നടത്തിയ അരക്കോടിയിലേറെ രൂപയുടെ ലൈഫ് ഭവന പദ്ധതി തട്ടിപ്പിൽ രാഷ്ട്രീയ ഉദ്യോ​ഗസ്ഥരുടെ സഹായം ലഭിച്ചെന്ന സംശയത്തിൽ പൊലീസ്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തിലെ പ്രാദേശിക നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.

മൂന്ന് പഞ്ചായത്തുകളിലെ തട്ടിപ്പിന്‍റെ വ്യാപ്തി ഒരു കോടിയിലേക്ക് എത്തിച്ചേർന്നതായും പൊലീസ് വ്യക്തമാക്കുന്നു. റാണി കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. ഏറെക്കാലമായി നടത്തി വരുന്ന ഈ വലിയ തട്ടിപ്പ് ജീവനക്കാരിക്ക് ഒറ്റയ്ക്ക് നടത്താൻ ആകില്ലെന്ന നിഗമനത്തിലേക്കാണ് പൊലീസ്.

റിമാൻഡിൽ ഉള്ള റാണിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ജനകീയാസൂത്രണ ഭവന നിർമാണ പദ്ധതി, വീട് മെയ്ന്റനൻസ്, ശുചിമുറി നവീകരണം എന്നീ പദ്ധതികളിൽ ബന്ധുക്കളുടെ പേരുകൾ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തിയായിരുന്നു വൻ തട്ടിപ്പ് നടത്തിയത്.

പിണറായി വിജയന്‍റെ ജയന്തി ആശംസയിൽ 'ശ്രീകൃഷ്ണ സങ്കൽപ്പം' എന്ന് പരാമർശം; ട്രോളുകളും വിമർശനവുമായി കമന്‍റ് ബോക്സ്

അമ്മായിയമ്മയുടെ കാറിന്‍റെ നാല് ടയറും പഞ്ചറാക്കി; 46 കാരനെതിരേ കേസ്

പാർക്കിങ്ങിനിടെ തൂണിലിടിച്ച് ഇൻഡിഗോ വിമാനം; ആളപായമില്ല

ഉത്തർപ്രദേശിൽ പ്രളയം; 17,000ത്തോളം ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു

ഞങ്ങള്‍ വിദ്യാര്‍ഥികളുടെ ടീം: അഭിജീത്ത് ദിപ്‌കെ