Kerala

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊച്ചി: ലൈഫ് മിഷൻ (Life Mission) കോഴക്കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി എം ശിവശങ്കറിന്‍റെ ( M Sivashankar) ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കൊച്ചിയിലെ സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കോഴ ഇടപാടിൽ പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

അതേസമയം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഇ ഡി ( Enforcement Directorate) ശക്തമായി എതിർത്തു. ശിവശങ്കറിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ജാമ്യം അനുവദിച്ചാൽ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഇ ഡി കോടതിയിൽ വാദിച്ചു. മാത്രമല്ല കോഴക്കേസിൽ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി.

കേരളത്തിൽ രണ്ടു വർഷത്തിനിടെ ആരംഭിച്ചത് 2.44 ലക്ഷം സംരംഭങ്ങൾ

കർക്കരെയെ വധിച്ചത് കസബല്ല ആർഎസ്എസ്: മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ്

ജഡേജ ഷോ; ജീവൻ നിലനിർത്തി ചെന്നൈ

കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചുകിട്ടിയില്ല; പരാതിയുമായി സുധാകരൻ

പാക് അധീന കശ്മീരിൽ സൈനിക നടപടിക്കില്ല: രാജ്‌നാഥ് സിങ്