സിംഹവാലൻ കുരങ്ങ്
തിരുവനന്തപുരം: തിരുവനന്തുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് കൂടിന് പുറത്തേക്ക് ചാടി. കുരങ്ങ് മൃഗശാലയ്ക്ക് ഉള്ളിൽ തന്നെയുണ്ടെന്നും തിരികെ കയറുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വ‍്യക്തമാക്കി.
ഈ സാഹചര‍്യത്തിൽ നിലവിൽ ടിക്കറ്റ് കൗണ്ടർ അടച്ചു. ടിക്കറ്റ് കൗണ്ടറിനു സമീപത്തുള്ള തുറസായ കൂടുകളിലാണ് സിംഹവാലൻ കുരങ്ങുകളെ പാർപ്പിച്ചിരിക്കുന്നത്.
നേരത്തെ തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടി പോയത് വലിയ വാർത്തയായിരുന്നു. പിന്നീട് ദിവസങ്ങൾക്കു ശേഷമാണ് കുരങ്ങിനെ പിടികൂടാനായത്.