സർക്കാരിനെതിരേ മനുഷ്യവകാശ കമ്മീഷന് പരാതി

 
Kerala

മദ്യത്തിന് പേരിടൽ; സർക്കാരിനെതിരേ മനുഷ്യവകാശ കമ്മീഷന് പരാതി

പരാതി നൽകിയത് തൃശൂരിലെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയൽ

Jisha P.O.

തൃശൂർ: മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരേ മനുഷ്യവകാശ കമ്മീഷന് പരാതി. തൃശൂരിലെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയലാണ് പരാതി നൽകിയത്. ഇത്തരം സംഭവങ്ങൾ മദ്യപാനത്തെ പ്രോൽസാഹിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പരാതി. മദ്യത്തിന്‍റെ പരസ്യത്തിന് സമ്മാനം നൽകുന്നത് അതിനെ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണ്.

മനുഷ്യന്‍റെ ആരോഗ്യത്തെയും സാമ്പത്തിക ഘടനയെയും തകർക്കുന്ന ഇത്തരം മനുഷ്യവകാശ ലംഘനം തെറ്റാണെന്നാണ് പരാതി. പരസ്യത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിരുന്നു.

പേരിടൽ മത്സരം പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നതെന്നും സമിതി കുറ്റപ്പെടുത്തി. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിസിൽ നിന്നും പുറത്തിറങ്ങിയ ബ്രാൻഡിക്ക് ഉചിതമാ‍യ പേരും ലോഗോയും ക്ഷണിച്ചുള്ള സർക്കാർ പരസ്യമാണ് വിവാദമായത്.

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രം ഉത്തരവിറക്കി

കഫ് സിറപ്പ് വിൽപ്പനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം; കരട് വിജ്ഞാപനം പുറത്തിറക്കി

രാഹുൽ ഗാന്ധി രാമനെപ്പോലെയെന്ന് കോൺഗ്രസ് നേതാവ്; വിവാദം

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിലെന്ന് പിണറായി വിജയൻ

''4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്, 2 എണ്ണം മേയർക്ക് പൈലറ്റ് പോകും''; മേയറെ പരിഹസിച്ച് മുൻ കൗൺസിലർ