പഞ്ചനക്ഷത്ര യാനങ്ങളിലും ഇനിമുതൽ മദ്യം വിളമ്പാം; പുതിയ മദ്യനയത്തിന് സർക്കാരിന്‍റെ അംഗീകാരം

 
Kerala

ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ ഇനിമുതൽ മദ്യം വിളമ്പാം; പുതിയ മദ്യനയത്തിന് സർക്കാരിന്‍റെ അംഗീകാരം

ടൂറിസ്റ്റ് കാര്യങ്ങൾക്കായി 1-ാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാം

Ardra Gopakumar

തിരുവനന്തപുരം: വിനോദസഞ്ചാരികളെ ആകർഷിക്കുക ലക്ഷ്യമിട്ട്, ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ ഒന്നാം തീയതി സംഘടിപ്പിക്കുന്ന ചടങ്ങുകളിലും കോൺഫറൻസുകളിലും മദ്യം വിളമ്പാമെന്നതടക്കമുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയ പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം.

വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ നടക്കുന്ന ഹോട്ടലുകള്‍ക്കാണ് ഡ്രൈ ഡേ ഇളവ്. എക്സൈസ് കമ്മിഷണറുടെ പ്രത്യേക അനുമതി വാങ്ങിയാണ് മദ്യം വിളമ്പേണ്ടത്. അരലക്ഷം രൂപയാണ് ഫീസ്. പ്രത്യേക അനുമതി വാങ്ങുന്ന ദിവസം ബാര്‍ തുറക്കാൻ പാടില്ല.

വിനോദസഞ്ചാര മേഖലയിലെ പ്രത്യേകയാനങ്ങളിലും ഡ്രൈ ഡേയിൽ മദ്യത്തിന് അനുമതി നല്‍കും. ക്രൂയിസ് ബോട്ടുകള്‍ അടക്കമുള്ള യാനങ്ങള്‍ക്കാണ് അനുമതി ലഭിക്കുക. ഹൗസ് ബോട്ടുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടില്ല. ത്രീസ്റ്റാര്‍ വരെയുള്ള ഹോട്ടലുകളില്‍ കള്ളും വിളമ്പാം. ഹോട്ടലുകള്‍ ഉള്‍പ്പെടുന്ന റേഞ്ചിലെ ഷാപ്പുകളില്‍ നിന്നായിരിക്കണം കള്ള് വാങ്ങാൻ.

ഷാപ്പുകളോട് ചേർന്നുള്ള ഭക്ഷണശാലയിലും കള്ളു വിതരണം ചെയ്യാൻ അനുവദിക്കും. ലേലത്തില്‍ പോകാത്ത കള്ളു ഷാപ്പുകള്‍ തൊഴിലാളികളുടെ സംഘത്തിന് ഏറ്റെടുത്തു നടത്താം. ഷാപ്പുകളുടെ 400 റ്റര്‍ ദൂരപരിധി തുടരും. ഐടി പാര്‍ക്കുകളിലെ ക്ലബ് മാതൃകയിലെ ബാര്‍ ഇത്തവണയും നയത്തിലുണ്ട്. ബാറുകളുടെ ലൈസന്‍സ് ഫീസ് 35 ലക്ഷമായി തുടരുമെന്നും നയം വ്യക്തമാക്കുന്നു.

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ

കേരളത്തിൽ മഴ കനക്കും

മന്ത്രിസഭാ പുനഃസംഘടന: ഗുജറാത്തിൽ16 മന്ത്രിമാരും രാജി നൽകി

കൂൺ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; 6 പേർ ആശുപത്രിയിൽ, 3 പേരുടെ നില ഗുരുതരം

ശബരിമല സ്വർണമോഷണം: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ