.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: ലിവിങ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമോ, വ്യക്തി നിയമങ്ങളോ അനുസരിച്ചു നടക്കുന്ന വിവാഹങ്ങൾക്കു മാത്രമേ നിയമസാധുതയുള്ളൂ എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ലെന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
2006 ഫെബ്രുവരി മുതൽ ഒരുമിച്ച് ജീവിക്കുന്ന ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ട പങ്കാളികൾ ഉഭയസമ്മത പ്രകാരം വിവാഹ മോചനം ആവശ്യപ്പെട്ടാണ് എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്. ഇവർ നിയമപ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹമോചനം അനുവദിക്കാൻ കുടുംബ കോടതി വിസമ്മതിച്ചു.
ഇതിനെതിരേ ഇവർ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതിയും കുടുംബ കോടതിയുടെ ഉത്തരവു ശരിവയ്ക്കുകയായിരുന്നു. ഇരുവരും സംയുക്തമായാണ് വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചത്. 16 വയസുള്ള കുട്ടിയും ഇവർക്കുണ്ട്.
ലിവിങ് ടുഗതർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാൻ നിയമങ്ങൾ കൊണ്ടുവരണമെന്ന ഹർജി മുമ്പ് സുപ്രീം കോടതി തള്ളിയിരുന്നു. വിഡ്ഢിത്തം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആ ഹർജി തള്ളിയത്. രാജ്യത്തെ എല്ലാ ലിവിംഗ് ടുഗതർ ബന്ധങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യാൻ മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് പൊതുതാത്പര്യ ഹർജി നൽകിയത്.