കണ്ണൂരിൽ എംഎൽഎയെ നാട്ടുകാർ കൈയേറ്റം ചെയ്തു

 
Kerala

കണ്ണൂരിൽ എംഎൽഎയെ നാട്ടുകാർ കൈയേറ്റം ചെയ്തു

മാലിന്യ പ്രശ്നം പരിഹരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം

Namitha Mohanan

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ കൈയേറ്റം ചെയ്ത് നാട്ടുകാർ. കരിയാട് അങ്കണവാടി ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. മാലിന്യ പ്രശ്നം പരിഹരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാർക്കിടയിലൂടെ പോയ എംഎൽഎയെ നാട്ടുകാർ പിടിച്ച് തള്ളുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. എംഎൽഎക്കൊപ്പം പാർട്ടിക്കാരോ പൊലീസോ ആരും തന്നെ ഉണ്ടായിരുന്നില്ല.

ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു ഡയാലിസിസ് സെന്‍ററിൽ നിന്നും മാസങ്ങളായി പുറത്തേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നുണ്ട്. ഈ പ്രശ്നം ഏറെ നാളായി ചൂണ്ടിക്കാട്ടിയെങ്കിലും എംഎൽഎ വേണ്ടവിധി വിഷയത്തെ കൈകാര്യം ചെയ്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

സിറാജിന് 4 വിക്കറ്റ്, വിൻഡീസ് 162 ഓൾഔട്ട്

"അധികാര മാറ്റത്തെക്കുറിച്ച് ചർച്ച വേണ്ട''; പാർട്ടി പ്രവർത്തകർക്ക് ഡി.കെ. ശിവകുമാറിന്‍റെ മുന്നറിയിപ്പ്

ലഡാക്ക് സംഘർഷം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്

''സർ ക്രീക്കിൽ സാഹസം വേണ്ട''; പാക്കിസ്ഥാന് കർശന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

4 കോടി നഷ്ടപരിഹാരം തേടി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും