karunya benevalont fund 
Kerala

കാരുണ്യ പദ്ധതിക്ക് ഭാഗ്യക്കുറി വകുപ്പ് 30 കോടി രൂപ നൽകും

2022-23 സാമ്പത്തിക വർഷം വരെ 1732.37 കോടി രൂപ കൈമാറിക്കഴിഞ്ഞു

MV Desk

തിരുവനന്തപുരം: ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിലെ കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ നിന്നു 30 കോടി രൂപ നൽകും. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം ധനമന്ത്രിയുടെ ചേംബറിൽ ചേരുന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് ഫണ്ട് കൈമാറും.

സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടിവ് ഡയറക്റ്റർ, ലോട്ടറി ഡയറക്റ്റർ എന്നിവർ സന്നിഹിതരാകും.1732.37 കോടി രൂപയാണ് ഇത്തരത്തിൽ കാരുണ്യ ബെനവലന്‍റ് ഫണ്ടിലേയ്ക്ക് 2022-23 സാമ്പത്തിക വർഷം വരെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കൈമാറിയത്.

30 കോടി രൂപ കൂടി പദ്ധതിയിലേയ്ക്കു കൈമാറുന്നതോടെ കാരുണ്യ ബെനവലന്‍റ് ഫണ്ടിലേയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമാഹരിച്ച് നൽകുന്ന ആകെത്തുക 1762.37 കോടി രൂപയാവും.

വനിതാ ലോകകപ്പ്: സ്മൃതിക്കും പ്രതീകയ്ക്കും സെഞ്ചുറി

രാഷ്ട്രപതി വെള്ളിയാഴ്ച കൊച്ചിയിൽ; നഗരത്തിൽ ഗതാഗത നിയന്ത്രണം

ശൈത്യകാലം; കേദാർനാഥ് ക്ഷേത്രം അടച്ചു

ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വേടന്‍ ഹൈക്കോടതിയിൽ

തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർഥി; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മഹാസഖ്യം