എൽഡി ക്ലർക്ക് അറസ്റ്റിൽ
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിൽ നിന്ന് പതിനാല് കോടി തട്ടിയ എൽഡി ക്ലർക്ക് അറസ്റ്റിൽ. സംഗീത് കുമാർ എന്നയാളാണ് അറസ്റ്റിലായത്. വിജിലൻസാണ് സംഗീത് കുമാറിനെ പിടികൂടിയത്.
2013 മുതൽ 2020 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് വിവരം. തട്ടിപ്പിൽ സംഗീത് കുമാറിന് പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൂടുതൽ പേർക്ക് തട്ടിപ്പ് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വരുംദിവസങ്ങൾ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന