വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയിൽ പ്രതിഷേധിച്ച് മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടൽ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

 
Kerala

ശ്രദ്ധയ്ക്ക്!! ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടൽ സമരം

വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച ഹോട്ടലുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചത്

Namitha Mohanan

കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കില്ല. മേയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ അറിയിച്ചു.

എൽപിജി നിയന്ത്രണം ഹോട്ടൽ മേഖലയെ വ്യാപകമായി ബാധിച്ചിരുന്നു. ഇതിനിടെയാണ് വിലവർധനവ് കൂടി പ്രാബല്യത്തിൽ വരുന്നത്. ഇത് ഹോട്ടലുകൾ അടച്ചു പൂട്ടേണ്ട അവസ്ഥയിലേക്ക് നയിക്കുമെന്നാണ് അസോസിയേഷൻ പറയുന്നത്.

19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം ശക്തമാവുന്നത്. സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. ഇതോടെ ഹോട്ടല്‍ മേഖല കടുത്ത് പ്രതിസന്ധിയിലേക്കാണ് കടക്കുന്നത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിട്ടില്ല.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്