M. Shivashankar 
Kerala

ലൈഫ് മിഷൻ കേസ്: എം. ശിവശങ്കറിന്‍റെ ഇടക്കാല ജാമ്യം നീട്ടി

സ്ഥിരം ജാമ്യത്തിനായി ശിവശങ്കർ നൽകിയ അപേക്ഷയിൽ അടുത്തയാഴ്ച അന്തിമവാദം ആരംഭിക്കും

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കറിന്‍റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി ഉത്തരവ്. ഒരാഴ്ചത്തേക്കാണ് നീട്ടിയിരിക്കുന്നത്. സ്ഥിരം ജാമ്യത്തിനായി ശിവശങ്കർ നൽകിയ അപേക്ഷയിൽ അടുത്തയാഴ്ച അന്തിമവാദം ആരംഭിക്കും. അതുവരെയാണ് ഇടക്കാല ജാമ്യം നീട്ടിയിരിക്കുന്നത്.

മെഡിക്കൽ പരിശോധനയുടെ ഭാഗമായി പുതുച്ചേരിയിലെ ജിപ്മെറിൽ മെഡിക്കൽ പരിശോധന നടത്താൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇടക്കാല ജാമ്യം നീട്ടിയത്.

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ