Kerala

നല്ല വിളയ്‌ക്കൊപ്പമുള്ള കളകളെയെല്ലാം പാർട്ടി പറിച്ചു കളയും; തില്ലങ്കേരി വിഷയത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ

ശുഹൈബ് വധത്തിൽ പാർട്ടിയെ പ്രതിരോധത്തിലാഴ്ത്തിയ തില്ലങ്കേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പി ജയരാജൻ തന്നെ നേരത്തെ മറുപടി നൽകിയിരുന്നു

കണ്ണൂർ: ആകാശ് തില്ലങ്കേരി വിവാദത്തിൽ നിലപാട് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നല്ല വിളയ്ക്കൊപ്പം നല്ല കളയും ഉണ്ടാവും, ഈ കളയെല്ലാം പാർട്ടി പറിച്ചു കളയും. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കും. ജനങ്ങൾക്ക് ബോധ്യമാവുന്ന തരത്തിൽ തന്നെ ശുദ്ധീകരണം നടത്തുമെന്നും ആകാശ് തില്ലങ്കേരിയെ പണ്ടേ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും അദ്ദേഹം ആവർത്തിച്ചു.

ശുഹൈബ് വധത്തിൽ പാർട്ടിയെ പ്രതിരോധത്തിലാഴ്ത്തിയ തില്ലങ്കേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പി ജയരാജൻ തന്നെ നേരത്തെ മറുപടി നൽകിയിരുന്നു. പല വഴിക്ക് സഞ്ചരിക്കുന്നവരുമായി പാർട്ടിക്ക് ഒത്തു തീർപ്പില്ലെന്നായിരുന്നു സിപിഎം നിലപാട്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്