മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒളിവിലുള്ള പൊലീസുകാർക്കെതിരേ ലുക്കൗട്ട് നോട്ടീസ് ഉടൻ

 

file image

Kerala

മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒളിവിലുള്ള പൊലീസുകാർക്കായി ഉടൻ ലുക്കൗട്ട് നോട്ടീസ്

രണ്ട് പൊലീസുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങള്‍ എത്തിയതായി തെളിവ് ലഭിച്ചു

Ardra Gopakumar

കോഴിക്കോട്: മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ ഒളിവിലുള്ള പൊലീസുകാരെ കണ്ടെത്താൻ ഉടന്‍ ലുക്കൗട്ട് സർക്കുലർ ഇറക്കും. ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവർക്കെതിരേയാണ് ലുക്കൗട്ട് സർക്കുലർ ഇറക്കുക. മൂന്നാമത്തെ പ്രതി ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി അമനീഷിനെതിരേയും ലുക്കൗട്ട് സർക്കുലർ വരും.

അനാശാസ്യ കേന്ദ്രത്തിന്‍റെ യഥാർഥ ഉടമകൾ പൊലീസ് ഉദ്യോഗസ്ഥരാണെന്നും കേസിലെ പ്രതിയായ ബിന്ദു നടത്തിപ്പുകാരി മാത്രമാണെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മൂന്ന് പേരുടെയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സസ്പെൻഷൻ ഉത്തരവിനു പിന്നാലെയാണ് രണ്ട് പൊലീസുദ്യോഗസ്ഥരും ഒളിവിൽ പോയത്.

മലാപറമ്പിലെ ഫ്ലാറ്റിൽ പൊലീസുകാരായ പ്രതികൾ പതിവായി എത്താറുണ്ടായിരുന്നു എന്നും ഇരുവരുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ വന്നിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് തെളിവു ലഭിച്ചു. ഇവർക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു