മലപ്പുറത്ത് ഭൂചലനം
മലപ്പുറം: മലപ്പുറത്ത് ചൊവ്വാഴ്ച രാത്രി ഭൂമി കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ. രാത്രി 11.20 ഓടെയാണ് വലിയ ശബ്‍ദത്തോടെയുള്ള കുലുക്കം അനുഭവപ്പെട്ടത്. ഏതാനും സെക്കൻഡുകൾ നീണ്ടു നിൽക്കുന്നതായാണ് വിവരം. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം, തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്.
സോഷ്യൽ മീഡിയയിലും ആളുകൾ ഭൂമികുലുങ്ങിയതായി പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.