മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
representative image
മലപ്പുറം: മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ അമ്പലപ്പടിയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തെ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പനി സർവേ, ഉറവിട നശീകരണം തുടങ്ങിയവക്കാണ് ആരോഗ്യ പ്രവർത്തകർ മുൻതൂക്കം നൽകുന്നത്. മാത്രമല്ല വീടുകേറി ബോധവത്ക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.