Representative image 
Kerala

മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും നവംബർ 1 മുതൽ

സംസ്ഥാനതല ആഘോഷ പരിപാടികൾ നവംബർ ഒന്നിനു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

MV Desk

തിരുവനന്തപുരം: കേരളപ്പിറവിയുടെ 67-ാം വാർഷികത്തിന്‍റെ ഭാഗമായി നവംബറിലെ ആദ്യ പ്രവൃത്തി ദിനം മലയാള ദിനാഘോഷവും നവംബർ ഒന്നു മുതൽ ഏഴു വരെ ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനതല ആഘോഷ പരിപാടികൾ നവംബർ ഒന്നിനു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ആഘോഷ പരിപാടികളുടെ ഭാഗമായി നവംബർ ഒന്നിന് എല്ലാ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും ഓഫിസുകളിൽ ഓഫിസ് തലവന്‍റെ അധ്യക്ഷതയിൽ ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കുകയും ഭരണഭാഷാ പ്രതിജ്ഞയെടുക്കുകയും വേണം. വിദ്യാലയങ്ങളിൽ മലയാള ദിനത്തിൽ ചേരുന്ന അസംബ്ലിയിൽ മലയാളം മാതൃഭാഷയായിട്ടുള്ള അധ്യാപകരും വിദ്യാർഥികളും പ്രതിജ്ഞയെടുക്കണം. ഭരണഭാഷാ വാരാഘോഷക്കാലത്ത് ഓഫിസുകളിലും വിദ്യാലയങ്ങളിലും ആഘോഷം സംബന്ധിച്ച ബാനർ പ്രദർശിപ്പിക്കണം.

വാരാഘോഷ കാലത്ത് വിവിധ വകുപ്പുകളിലും ഓഫിസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷാ മാറ്റത്തിനും ഉതകുന്ന പരിശീലന ക്ലാസുകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, സമ്മേളനങ്ങൾ, ഭരണഭാഷാ പുരസ്‌കാരം ലഭിച്ചവർക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കണം. വിവിധ വകുപ്പുകൾക്കു യോജിച്ചതു ഭാഷാമാറ്റ പുരോഗതി കൈവരികകുന്നതിന് ഉതകുന്നതുമായ മറ്റു പരിപാടികളും സംഘടിപ്പിക്കാമെന്നും സർക്കുലറിൽ നിർദേശിച്ചു.

ഇറാനിൽ പ്രക്ഷോഭം പടരുന്നു; പൗരന്മാരെ ഒഴിപ്പിക്കാൻ സാധ്യത തേടി ഇന്ത്യ

ചേസ് മാസ്റ്റർ വീണ്ടും; ഇന്ത്യക്ക് ജയം

മകരവിളക്ക്: കെഎസ്ആർടിസി 1000 ബസുകൾ ഇറക്കും

3 ബിഎച്ച്കെ ഫ്ലാറ്റ് തന്നെ വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പരാതിക്കാരിയുമായുള്ള ചാറ്റ് പുറത്ത്

ഗ്രീൻലാൻഡ് പിടിക്കാൻ ട്രംപിന്‍റെ നിർദേശം; മുഖം തിരിച്ച് യുഎസ് സൈന്യം