ഗൗരിനന്ദ

 
Kerala

ചിദംബരത്ത് കാർ മറിഞ്ഞ് മലയാളി നർത്തകി മരിച്ചു; 8 പേർക്ക് പരുക്ക്

പരുക്കേറ്റവരെ കടലൂർ ജില്ലാ സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ചിദംബരത്തുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകി മരിച്ചു. എറണാകുളം സ്വദേശിനിയായ ഗൗരിനന്ദയാണ് (20) മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. കൂട്ടത്തിൽ ഒരാൾക്ക് ഗുരുതരമായ പരുക്കുകളാണുള്ളത്. പുതുച്ചേരിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അമ്മപെട്ടൈ ബൈപാസിൽ വച്ച് വാഹനം റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.

പരുക്കേറ്റവരെ കടലൂർ ജില്ലാ സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം, തൃശൂർ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ