ആകാശ് 
Kerala

'ഇൻജക്ഷൻ ചെയ്യണമെന്ന് അതിയായ ആഗ്രഹം', വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് കുത്തിവെപ്പെടുത്ത യുവാവ് പിടിയിൽ

ചിന്നമ്മയ്ക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെയാണ് കോടതി ജാമ്യത്തിൽ വിട്ടത്

Namitha Mohanan

പത്തനംതിട്ട: റാന്നിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വീട്ടമ്മയെ കൊവിഡ് ബൂസ്റ്റർ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ച് കുത്തിവയ്പ്പെടുത്തതിന് പൊലീസ് അറസ്റ്റു ചെയ്ത യുവാവിനെ കോടതി ജാമ്യത്തിൽ വിട്ടു. പത്തനംതിട്ട സ്വദേശിയായ ആകാശിനെയാണ് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജാമ്യത്തിൽ വിട്ടത്.

ഉതിമൂട് വലിയ കലുങ്ക് സ്വദേശിനിയായ ചിന്നമ്മ (66) യ്ക്കാണ് ആകാശ് വീട്ടിലെത്തി കുത്തിവയ്പ്പെടുത്തത്. ചിന്നമ്മയ്ക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെയാണ് കോടതി ജാമ്യത്തിൽ വിട്ടത്.

സിറിഞ്ചിൽ മരുന്നോ വെള്ളമോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊവിഡ് കാലത്ത് വാക്സിനെടുത്തപ്പോൾ മുതൽ ആർക്കെങ്കിലും കുത്തിവയ്പ്പെടുക്കണമെന്ന ആകാശിന്‍റെ ആഗ്രഹമാണ് ഇതിന് പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

സിറ്റിങ് എംഎൽഎ മുഖ്യമന്ത്രിയാകണം; ഘടകകക്ഷികളുടെ പിന്തുണ സതീശന്

വാടകഗർഭധാരണം; ദമ്പതികളുടെ പ്രായം ഉയർത്താനുള്ള ഹർജി തള്ളി ഹൈക്കോടതി

"ഓരോ ആചാരവും ചോദ്യം ചെയ്തുന്നത് മതത്തെ തകർക്കും"; ശബരിലമക്കേസിൽ കോടതി

രാജി നൽകാതെ മമത; ബംഗാൾ നിയമസഭ പിരിച്ചു വിട്ട് ഗവർണർ

"ഇളയ ചെക്കൻ വച്ച വാഴ കുലച്ചു, ഒടുവിൽ തമ്മിൽ തല്ലി തലകീറി"; മുഖ്യമന്ത്രി തർക്കത്തിൽ പി.എഫ്. മാത്യു