Kerala

കെഎസ്ആർടിസി ബസിൽ നഴ്സിനു നേരെ അതിക്രമം; 32 കാരൻ പിടിയിൽ

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനു നേരെയാണ് ആക്രമണം ഉണ്ടായത്

MV Desk

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിക്കു നേരെ അതിക്രമം. തിരുവനന്തപുരം ബാലരാമപുരം വഴിമുക്കിൽ വെച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32) പിടിയിലായി.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനു നേരെയാണ് ആക്രമണമുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഇയാളുടെ പരാക്രമം. യുവതിയുടെ ബഹളം കേട്ട് സഹയാത്രികരും കണ്ടക്‌ടറും ഇടപെടുകയായിരുന്നു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?