കെ. സുരേന്ദ്രൻ

 
Kerala

'സെഷൻസ് കോടതി വിധിയിൽ പിഴവുണ്ട്'; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രനെതിരേ അപ്പീൽ നൽകി സർക്കാർ

കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയത്

Aswin AM

കൊച്ചി: ബിജെപി നേതാവ് കെ. സുരേന്ദ്രനെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയ കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. മുൻപ് നൽകിയ റിവിഷൻ ഹർജി പിൻവലിച്ചതിനെത്തുടർന്നാണ് അപ്പീൽ നൽകിയിരിക്കുന്നത്.

സുരേന്ദ്രനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കിയ കോടതി വിധിയിൽ പിഴവുണ്ടെന്നും നിയമവിരുദ്ധവുമാണെന്നാണ് അപ്പീലിൽ സർക്കാർ പറയുന്നത്.

പൊലീസ് നൽകിയ തെളിവുകൾ പരിശോധിക്കാതെയായിരുന്നു വിചാരക്കോടതി തീരുമാനമെടുത്തതെന്നും അപ്പീലിൽ പറയുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ

ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയ്യക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടു ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നാണ് കേസ്. സുരേന്ദ്രൻ ഉൾപ്പെടെ 6 പേർക്കെതിരേയായിരുന്നു ആരോപണം. ഒക്റ്റോബർ ആറിന് സർക്കാരിന്‍റെ അപ്പീൽ ജസ്റ്റിസ് വി.ജി. അരുൺ അധ‍്യക്ഷനായ സിംഗിൾ ബെഞ്ച് പരിഗണിക്കും.

"ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചില്ല, രാഹുൽ ഗാന്ധി പാക് സൈനിക മേധാവിയുടെ ഉറ്റ സുഹൃത്ത്"; ആരോപണവുമായി ബിജെപി

ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ഏഷ‍്യ കപ്പ് വിജയം ആഘോഷിക്കാൻ കോടികൾ ഒഴുക്കി ബിസിസിഐ; ഇന്ത‍്യൻ ടീമിന് 21 കോടി പാരിതോഷികം

സഹ്യോഗ് പോർട്ടലിൽ എക്സിന് ആശങ്ക; കർണാടക ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ മസ്ക്

ഇറച്ചിക്കറി ചോദിച്ചതിന് അമ്മ ചപ്പാത്തിക്കോൽ കൊണ്ടടിച്ചു; 7 വയസുകാരൻ മരിച്ചു