'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന് മുൻകൂർ ജാമ്യം

 
Kerala

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന് മുൻകൂർ ജാമ്യം

ജൂലൈ 7ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെ മൂന്നു പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവരാണ് ജാമ്യം ലഭിച്ച മറ്റ് രണ്ടു പേർ. ജൂലൈ 7ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ മൂന്നു പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ല. അറസ്റ്റു ചെയ്താലും ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി.

ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. സൗബിന് ജാമ്യം നൽകുന്നതിനെ പൊലീസ് എതിർത്തിരുന്നു. മരട് പൊലീസ് സ്റ്റേഷനിൽ ഈ മാസം 27ന് ഹാജരാകണമെന്നാവശ‍്യപ്പെട്ട് നേരത്തെ തന്നെ നോട്ടീസും നൽകിയിരുന്നു.

സിനിമയിൽ നിന്നും ലഭിച്ച ലാഭത്തെ പറ്റിയും അത് എങ്ങനെ ചെലവഴിച്ചുവെന്നകത് അടക്കമുള്ള കാര‍്യങ്ങൾ‌ അറിയാനും പ്രതികളെ കസ്റ്റഡിയിൽ ചോദ‍്യം ചെയ്യണമെന്നുംപൊലീസ് ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രിയെ ഉൾപ്പെടെ പദവിയിൽ നിന്ന് നീക്കം ചെയ്യാം; പുതിയ ബില്ലുമായി കേന്ദ്രം

കണ്ണൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ്; നില ഗുരുതരം

ബലാത്സംഗക്കേസ്; റാപ്പർ വേടന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

നിമിഷപ്രിയയുടെ പേരിൽ വ‍്യാജ പണപ്പിരിവ് നടത്തുന്നു; കെ.എ. പോളിനെതിരേ മുഖ‍്യമന്ത്രിക്ക് പരാതി

എട്ടാം ക്ലാസ് വിദ്യാർഥി പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു; അഹമ്മദാബാദിൽ വന്‍ പ്രതിഷേധം