കോട്ടയത്ത് കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടച്ചു പൂട്ടും

 
Kerala

ശ്രീകൃഷ്ണനു മുന്നിൽ ചിക്കൻ മന്തി; വിവാദമായി വിഷു ആശംസ, ഹോട്ടൽ ഉടമകൾ അറസ്റ്റിൽ

മതവികാരം വ്രണപ്പെടുത്തിയതിനാണ് ചേർത്തല പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്

Manju Soman

ആലപ്പുഴ: മന്തിക്കടയുടെ വിവാദ വിഷു ആശംസ പോസ്റ്ററുമായി ബന്ധപ്പെട്ട് കടയുടമകൾ അറസ്റ്റിൽ. ചേർത്തലയിലെ മെഹർ മന്തിക്കടയുടെ ഉടമകളായ ഷംനാസ് (30), അർഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തിയതിനാണ് ചേർത്തല പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

ശ്രീകൃഷ്ണനു മുന്നിൽ ചിക്കൻ കുഴിമന്തിവച്ചുകൊണ്ടാണ് വിഷു ആശംസ പോസ്റ്റർ തയാറാക്കിയത്. സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവച്ചതിനു പിന്നാലെ വൻ വിമർശനം ഉയർന്നു. തുടർന്ന് ചേർത്തല സ്വദേശി ബിജുവാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും പൊലീസ് കേസെടുക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ കടയുടമകളെ സ്റ്റേഷൻ ജാമ്യത്തിൽവിട്ടു.

സുഹൃത്തുക്കളായ 9 പേർ ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. ഹൈന്ദവ വിശ്വാസങ്ങളെയും സങ്കല്‍പ്പങ്ങളെയും അപമാനിക്കുന്നതാണ് റസ്റ്ററന്റിന്റെ നടപടിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. അതിനിടെ സംഭവത്തില്‍ മാപ്പു പറഞ്ഞ് കടയുടമയും രംഗത്തു വന്നു. പോസ്റ്റര്‍ ചെയ്യാന്‍ ഏല്‍പ്പിച്ച ആളിന്‍റെ അറിവില്ലായ്മയാണ് പോസ്റ്റര്‍ എന്നാണ് കടയുടമയുടെ പ്രതികരണം. പോസ്റ്റർ തയ്യാറാക്കിയെങ്കിലും ഇത് എവിടെയും പ്രചരിപ്പിച്ചിട്ടില്ല. ഒരൊറ്റ തവണമാത്രം വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. വേറെ എവിടെയും പ്രചരിപ്പിച്ചിട്ടില്ലെന്നും പിന്നീട് ഇത് നീക്കംചെയ്തതായും വ്യക്തമാക്കി.

കലാച്ചി- സിൻ നോവൽ വിവാദം; ഹരിത സാവിത്രിക്ക് കെ.ആർ. മീരയുടെ വക്കീൽ നോട്ടീസ്

മഴ കനക്കും; ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

രോഹിത് ശർമ 2027 ലോകകപ്പ് കളിക്കുമോ? മുൻ ഇന്ത‍്യൻ താരത്തിന്‍റെ മറുപടി ഇങ്ങനെ

സ്കൂബ ഡൈവിങ്ങിനിടെ നവവരൻ മരിച്ചു; അപകടം ഹണിമൂൺ യാത്രയിൽ

ശബരിമല സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; മുഖ്യമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖര്‍