Representative Image 
Kerala

പിണറായി സർക്കാരിനെ പാഠം പഠിപ്പിക്കും; നവ കേരള സദസിന് കോഴിക്കോട് മാവോയിസ്റ്റ് ഭീഷണി

ഭീഷണിയുടെ പശ്ചാത്തലത്തിൽ നവകേരള സദസിന് പൊലീസ് സുരക്ഷ ശക്തമാക്കി

കോഴിക്കോട്: നവകേരള സദസ് ഇന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കാനിരിക്കെ മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കലക്‌ടറേറ്റിലേക്കാണ് ഭീഷണി കത്ത് എത്തിയിരിക്കുന്നത്. മാവോയിസ്റ്റ് റെഡ് ഫ്‌ളാഗിന്‍റെ പേരിലാണ് ഭീഷണി കത്ത്.

സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നാണ് കത്തിൽ പറയുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ നവകേരള സദസിന് പൊലീസ് സുരക്ഷ ശക്തമാക്കി. ഭീഷണി സംബന്ധിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് 3 ദിവസങ്ങളിലായാണ് 13 നിയമസഭാ മണ്ഡലങ്ങളിൽ സദസ് സംഘടിപ്പിക്കുന്നത്. വടകര നാരായണ നഗരം ഗ്രൗണ്ടിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാതയോഗം നടക്കും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് ചോർച്ചയിൽ പ്രതിപക്ഷ മൗനം

യുഎഇക്കെതിരേ ഇന്ത്യക്ക് 27 പന്തിൽ ജയം!

വീണ്ടും സമവായ സാധ്യത സൂചിപ്പിച്ച് ട്രംപും മോദിയും

തിരിച്ചടിക്കാൻ അവകാശമുണ്ട്: ഖത്തർ

ലോട്ടറി തൊഴിലാളികൾ സമരത്തിലേക്ക്