പാലക്കാട്ട് എക്സൈസിൽ വൻ അഴിച്ചുപണി; 8 വനിതകളുൾപ്പെടെ 59 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

 

representative image

Kerala

പാലക്കാട്ട് എക്സൈസിൽ വൻ അഴിച്ചുപണി; 8 വനിതകളുൾപ്പെടെ 59 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

വ്യാപക പ്രതിഷേധമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉയരുന്നത്

Namitha Mohanan

പാലക്കാട്: പാലക്കാട് എക്സൈസിൽ കൂട്ട സ്ഥലമാറ്റം. 8 വനിതകളുൾപ്പെടെ 59 ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. വ്യാപക പ്രതിഷേധമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.

കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശയിലാണ് മാനദണ്ഡങ്ങൾ അട്ടിമറിച്ചുള്ള സ്ഥലം മാറ്റമെന്നാണ് ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. ചെക്ക് പോസ്റ്റ് ഒഴികെയുള്ള ഓഫിസുകളിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സേവന കാലയളവ് 2 വർഷമായി സർക്കാർ നിജപ്പെടുത്തിയിരുന്നു.

എന്നാൽ ഇപ്പോൾ സ്ഥലം മാറ്റിയ പലരും 3 മാസം മുൻപ് സ്ഥലം മാറ്റം കിട്ടി എത്തിയവരാണ്. ഇടത് അനുകൂല സംഘടന ഭാരവാഹികളെ ലക്ഷ്യം വച്ചാണ് സ്ഥലം മാറ്റമെന്നാണ് ആക്ഷേപം.

ഇ-20 പെട്രോളിനെതിരേ പാർലമെന്‍റ് മാർച്ച്

കേരളത്തിൽ മഴ ശക്തമാകും

വ്യാജ വായ്പാ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പൊലീസ്

'ഹിന്ദു ഭീകരത' വിദ്വേഷ പരാമർശമല്ല

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി