കൊച്ചിയിൽ ആക്രി ഗോഡൗണിൽ‌ വൻ തീപിടിത്തം; കടകളും വാഹനങ്ങളും കത്തി നശിച്ചു 
Kerala

കൊച്ചിയിൽ ആക്രി ഗോഡൗണിൽ‌ വൻ തീപിടിത്തം; കടകളും വാഹനങ്ങളും കത്തി നശിച്ചു|Video

അഗ്നിശമന സേനയും പൊലീസും ചേർന്ന് മണികൂറുകൾ സമയമെടുത്താണ് തീയണച്ചത്

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപമുള്ള ആക്രി ഗോഡൗണിൽ‌ വൻ തീപിടിത്തം. അർധരാത്രി 1 മണിയോടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ സമീപത്തുള്ള വീടും, കടകളും, പാർക്കിങ് ഏരിയയിലെ വാഹനങ്ങളും കത്തി നശിച്ചു. അഗ്നിശമന സേനയും പൊലീസും ചേർന്ന് മണികൂറുകൾ സമയമെടുത്താണ് തീയണച്ചത്. ഗോഡൗണിലുണ്ടായിരുന്ന 9 തൊഴിലാളികളെ അഗ്നി ശമന സേന രക്ഷപ്പെടുത്തി.

സമീപത്തുള്ള വീട്ടുകാരെ പൊലീസ് ഒഴിപ്പിച്ചു. സൗത്ത് റെയിൽവേ പാലത്തിന് അടുത്തായതിനാൽ ട്രെയിൻ ഗതാഗതവും തടസപ്പെട്ടു.

രണ്ടു മണിക്കൂറിന് ശേഷമാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്. ഗോഡൗണിന്‍റെ പിൻവശത്ത് നിന്നാണ് തീ പടർന്നതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കൊച്ചി എസിപി രാജ്കുമാർ പറഞ്ഞു.

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു, സമ്പർക്കപ്പട്ടികയിൽ 173 പേർ

‌23 അടി നീളമുള്ള പെരുമ്പാമ്പ് വിഴുങ്ങി; വയറു കീറി കർഷകനെ പുറത്തെടുത്ത് നാട്ടുകാർ

തൃശൂർ പൂരം ആരോപണം; സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചു; ഗുജറാത്ത് സ്വദേശി പിടിയിൽ

കേരള സർവകലാശാലയിൽ പോര് മുറുകുന്നു; ജോയിന്‍റ് രജിസ്ട്രാർക്കെതിരേ നടപടി