'ഗണിതം മധുരം': ഒളിംപ്യാഡിനൊരു കൈപുസ്തകവുമായി ഡോ. രാജു നാരായണ സ്വാമി

 
Kerala

'ഗണിതം മധുരം': ഒളിംപ്യാഡിനൊരു കൈപുസ്തകവുമായി ഡോ. രാജു നാരായണ സ്വാമി

ഇന്ത്യൻ അംബാസിഡറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് മൂലുക പുസ്തക പ്രകാശനം നടത്തി.

Megha Ramesh Chandran

തിരുവനന്തപുരം: ഗണിത ശാസ്ത്രസംജ്ഞകളെ ലളിതമായി പരിചയപ്പെടുത്തുന്ന 'ഗണിതം മധുരം' കൈപ്പുസ്തകവുമായി അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് പേരു കേട്ട ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണ സ്വാമി. വിവിധ ഒളിംപ്യാഡ് പരീക്ഷകളിൽ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

കുവൈറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് മൂലുക പുസ്തക പ്രകാശനം നടത്തി. സ്വാമിയുടെ മുപ്പത്തിയഞ്ചാമത്തെ പുസ്തകമാണിത്. ഒളിംപ്യാഡിനൊരുങ്ങുന്ന കുട്ടികൾക്കു വേണ്ടിയുള്ള മൂന്നാമത്തെ പുസ്തകവും. സാഹിത്യ അക്കാദമി അവാർഡ് നേടിയ 'ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ' മുതൽ സംസ്ഥാന ബാലസാഹിത്യ പുരസ്കാരത്തിനർഹമായ 'നീലക്കുറിഞ്ഞി: ഒരു വ്യാഴവട്ടത്തിലെ വസന്തം' വരെയുള്ള കൃതികൾ സ്വാമി ഇതിനുമുന്നെയുള്ള പുസ്തകങ്ങളിൽപ്പെടും.

അഞ്ചു ജില്ലകളിൽ കലക്റ്ററായും കോളെജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എംഡി കാർഷികോല്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഐഐടി കാൻപൂർ അദ്ദേഹത്തിന് 2018-ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു.

സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശ നിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൻ യൂണിവേഴ്സിറ്റി നൽകുന്ന അംഗീകാരമായ ലിയനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് 2021 ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്.

നിയമത്തിലും ടെക്നോളജിയിലും ആയി 270 ലേറെ ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുപ്പത്തിയെട്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകനായ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർഡും സ്വാമിയുടെ പേരിൽ ഉണ്ട്.

രാജുനാരായണസ്വാമി എഴുതി‍യ 'ഗണിതം മധുരം' കൈപുസ്തകം കുവൈറ്റിൽ ഇന്ത്യൻ അംബാസിഡറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് മൂലുക പ്രകാശനം ചെയ്യുന്നു.

പുലർച്ചെ രഹസ്യ ഡിസിചാർജ്; മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്ത മന്ത്രി വീട്ടിൽ!

ബ്രഹ്മപുരത്ത് മന്ത്രിമാർ തമ്മിൽ മാലിന്യത്തർക്കം

നിയമസഭാ തെരഞ്ഞെടുപ്പ്: ഐപിഎൽ മത്സരക്രമത്തിൽ അനിശ്ചിതത്വം

ഗോവൻ മാതൃകയിൽ ഇനി കേരളത്തിന്‍റെ സ്വന്തം കെ-ഫെനി | Video

ഇന്ത്യ സുസജ്ജം: പാക് ആണവ ഭീഷണിയെ ഭയക്കുന്നില്ലെന്ന് വെസ്റ്റേൺ ആർമി കമാന്‍ഡർ